ഷൊറണ്ണൂർ : ആലത്തൂർ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരിഹാസവുമായി എന്‍ എസ് മാധവന്‍. എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’- എന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശങ്ങൾ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇത് അടിസ്ഥാനമാക്കിയായിരുന്നു എൻ എസ് മാധവന്റെ പരിഹാസം. നിരവധി ആളുകളാണ് ട്വീറ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
"എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം"
ആലത്തൂരിൽ ഒരു വീട്ടിൽ പ്രത്യക്ഷപ്പെടാവുന്ന ബോർഡ്
— N.S. Madhavan (@NSMlive) May 23, 2019
ഇടതുപക്ഷത്തിന്റെ കോട്ടയായ ആലത്തൂരില്‍ 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിനെ പരാജയപ്പെടുത്തി ജയം സ്വന്തമാക്കിയത്. വിജയരാഘവന്റെ പരാമര്‍ശവും രമ്യയ്ക്ക് വോട്ടു കൂടാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ രമ്യ ആദ്യം പോയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല എന്ന പരാമർശമാണ് പൊന്നാനിയില്‍ ഇടതു മുന്നണി പൊതുയോഗത്തിൽ വിജയരാഘവൻ അന്ന് നടത്തിയത്. ഇതിനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.
Post Your Comments