ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ 84 നെതിരെ 100 വോട്ടുകൾക്ക് തള്ളിയിരുന്നു. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. .
Rajya Sabha passes Muslim Women (Protection of Rights on Marriage) Bill, 2019. #TripleTalaqBill pic.twitter.com/gVLh2wTzXK
— ANI (@ANI) July 30, 2019
ബില്‍ കഴിഞ്ഞയാഴ്ച ലോക്സഭയില്‍ പാസായിരുന്നു. 82 നെതിരേ 303 പേരുടെ വോട്ടോടെയായിരുന്നു ബില്‍ ലോക്സഭ പാസാക്കിയത്. ലോക്സഭയില്‍ എംപിമാര്‍ക്ക് സീറ്റ് നമ്പറുകള്‍ നിര്‍ണയിക്കാത്തതുകൊണ്ട് ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയും ഭേദഗതികളിന്മേല് തലയെണ്ണിയുമായിരുന്നു തീര്‍പ്പുണ്ടാക്കിയത്.
കോണ്‍ഗ്രസ് അംഗങ്ങളായ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രഫ. സൗഗത റോയ്, ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന് തുടങ്ങിയവര്‍ ലോക്സഭയില്‍ ഈ ബില്ലവതരിപ്പിക്കുന്നതിനെ തന്നെ എതിര്‍ത്തിരുന്നു.
Disposal of reference of amendment of the Muslim Women (Protection of Rights on Marriage) Bill, 2019 to the select committee has been rejected with 84 'Ayes' and 100 'Noes'. https://t.co/yyrFT3SVRq
— ANI (@ANI) July 30, 2019
Post Your Comments