ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നുവെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നുവെന്നും ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അതോടൊപ്പം തന്നെ രാജ്യസഭയിലും ലോക്സഭയിലും ബില്‍ പാസാക്കാന്‍ സഹായിച്ച എല്ലാ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
An archaic and medieval practice has finally been confined to the dustbin of history!
Parliament abolishes Triple Talaq and corrects a historical wrong done to Muslim women. This is a victory of gender justice and will further equality in society.
India rejoices today!
— Narendra Modi (@narendramodi) July 30, 2019
പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ 84 നെതിരെ 100 വോട്ടുകൾക്ക് തള്ളിയാണ് രാജ്യസഭ മുത്തലാഖ് ബില്‍ പാസ്സാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവർ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങളാണ് തള്ളിയത്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും.
Rajya Sabha passes Muslim Women (Protection of Rights on Marriage) Bill, 2019. #TripleTalaqBill pic.twitter.com/gVLh2wTzXK
— ANI (@ANI) July 30, 2019
ബില്‍ കഴിഞ്ഞയാഴ്ച ലോക്സഭയില്‍ പാസായിരുന്നു. 82 നെതിരേ 303 പേരുടെ വോട്ടോടെയായിരുന്നു ബില്‍ ലോക്സഭ പാസാക്കിയത്. ലോക്സഭയില്‍ എംപിമാര്‍ക്ക് സീറ്റ് നമ്പറുകള്‍ നിര്‍ണയിക്കാത്തതുകൊണ്ട് ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയും ഭേദഗതികളിന്മേല് തലയെണ്ണിയുമായിരുന്നു തീര്‍പ്പുണ്ടാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളായ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രഫ. സൗഗത റോയ്, ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന് തുടങ്ങിയവര്‍ ലോക്സഭയില്‍ ഈ ബില്ലവതരിപ്പിക്കുന്നതിനെ തന്നെ എതിര്‍ത്തിരുന്നു.
Post Your Comments