ന്യൂഡല്‍ഹി: ഹിജാബ് വിവാദം ഉയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ല്‍ മുത്വലാഖ് നിരോധന നിയമം കൊണ്ടുവന്നത് മുസ്ലീം യുവതികളുടെ ആവശ്യപ്രകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ സുരക്ഷിത ഭാവിയ്ക്ക് വേണ്ടിയായിരുന്നു ഇതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി എന്തിന് നടപ്പിലാക്കി എന്നതിനെ കുറിച്ച് ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
Read Also : ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ പോലീസ് പിടികൂടി
‘മുത്വലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. തങ്ങള്‍ക്ക് വോട്ട് ചെയ്യുന്ന ആളുകളുടെ നന്മയെ കുറിച്ച് പോലും ചിന്തിക്കാന്‍ കഴിയാത്തവിധം സ്ഥാര്‍ത്ഥരായിരിക്കുന്നു പ്രതിപക്ഷം’, പ്രധാനമന്ത്രി കുറ്റപ്പെട്ടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments