Latest NewsKerala

സിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് കാ​നം

തിരുവനന്തപുരം: സി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ പോയതുകൊണ്ടാണ് അടി വാങ്ങിയതെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രൻ. പോ​ലീ​സ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത​ല്ലെ​ന്നും വീ​ട്ടി​ലി​രു​ന്ന എം​എ​ല്‍​എ​യെ അ​ല്ല പോ​ലീ​സ് ത​ല്ലി​യ​തെ​ന്നും കാ​നം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലാത്തിച്ചാര്‍ജിനിടെ ജില്ലാ സെക്രട്ടറിയെയും എം.എല്‍.എ.യെയും തിരിച്ചറിഞ്ഞില്ലേ എന്നകാര്യം പോലീസുകാരോട് ചോദിക്കണം. സംഭവത്തില്‍ എന്തു നടപടി സ്വീകരിക്കും എന്നകാര്യം അറിഞ്ഞിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​നീ​തി​യെ എ​തി​ര്‍​ക്കേ​ണ്ട​തു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ക​ട​മ​യാ​ണ്. ഇ​തി​നി​ടെ ചി​ല​പ്പോ​ള്‍ പോ​ലീ​സ് ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. പോ​ലീ​സി​ന്‍റെ തെ​റ്റു​ക​ളെ സ​ര്‍​ക്കാ​ര്‍ ന്യാ​യീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ക്വ​ത​യോ​ടെ മാ​ത്ര​മേ പാ​ര്‍​ട്ടി​ക്കു പ്ര​തി​ക​രി​ക്കാ​നാകുവെന്നും കാനം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button