Latest NewsCricket

കാനഡയിലെ ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം; യുവിയെ ഉറ്റുനോക്കി ആരാധകർ

കാനഡ: ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. കാനഡയിലാണ് മത്സരം അരങ്ങേറുന്നത്. യുവരാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ നയിക്കുന്ന, നിലവിലെ ചാമ്പ്യന്മാരായ വാൻകോവര്‍ നൈറ്റ്സും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം.

ട്രെൻ്റ് ബോൾട്ട്, മൻപ്രീത് ഗോണി, ബ്രണ്ടൻ മക്കല്ലം, കിറോണ്‍ പൊള്ളാര്‍ഡ്, തുടങ്ങിയവരാണ് യു‍വിയുടെ ടീമിലുള്ളത്. ഗെയ്‍ലിന്‍റെ ടീമില്‍ ഷൊയ്ബ് മാലിക്, ആന്ദ്രേ റസല്‍, ടിം സൗത്തി എന്നിവരാണ് പ്രമുഖര്‍.

കെയിൻ വില്ല്യംസൺ, ഫാഫ് ഡുപ്ലെസിസ്, ഡാരൻ സമ്മി, സുനിൽ നരൈൻ, ക്രിസ് ലിൻ, ഡ്വെയിൻ ബ്രാവോ, ഷാക്കിബ് അൽ ഹസൻ, ഷാഹിദ് അഫ്രീദി തുടങ്ങിയ താരങ്ങളും ഗ്ലോബൽ ടി-20 കാനഡയിൽ കളിക്കും. ആറു ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button