KeralaLatest News

അടൂര്‍ ഗോപാലകൃഷ്ണനു പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രമുഖ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തിൽ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ട്.

https://www.facebook.com/PinarayiVijayan/posts/2404430612982088?__xts__[0]=68.ARDfWZhPJ-hGT4SF2IrAs3mqLonlIs0RHg6mkcurcBQpjYkO9XaQuqFeFqeO12UwDHGc4RigCtRaecSQT1yTj910lAKbjGroUbv2oFCfdzzJQg1Juc05gI1-2kv8Jup4OH-iWFPagtT5PqukbLlq_7U8Rq00-Di_fpme6PiRJHboSrAfKrl7_Mlx5iJpes3QAzSL0HTfo9ikLRmTgayAzP5hplavZSqHv2s_YXGf7KivieyjLLDSjC01DlOPp-z9Hf525aA1-KtdkRE6XrMmmSJiFOCFhGKmc9z6p4x5ckZ8FzLmvVVmbwWtrjlIAys26cXjgHF-q14V2Q9zn5BIew&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button