Latest NewsKeralaIndia

രാഖി കൊലപാതകം: കാമുകനായ സൈനികന്‍ അഖിലിന്റെ പ്രതികരണം ഇങ്ങനെ

പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ലെന്നും അഖില്‍ പറഞ്ഞു.

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു. താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്. അവധിയെടുത്ത് ഉടന്‍ നാട്ടിലെത്തും. പൊലീസിനെ വിവരങ്ങള്‍ ധരിപ്പിക്കും. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നു. രാഖിയെ കാറില്‍ കയറ്റി ധനുവച്ചപുരത്ത് ഇറക്കി. പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ലെന്നും അഖില്‍ പറഞ്ഞു.

സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.

അഖിലിന്റെ സഹോദരനും അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂണ്‍ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്‌, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button