KeralaLatest NewsCrime

രാഖി കൊലക്കേസ്; പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയായ അഖിലും സഹോദരന്‍ രാഹുലുമാണ് പരസ്പരം മൊഴിമാറ്റിപ്പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് അമ്പൂരിയിലേക്കുള്ള യാത്രാമധ്യേ തന്നെ രാഖിയെ പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും തെളിവെടുപ്പുകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. ഇവരെ ഇന്ന് വീണ്ടും തെളിവെടുപ്പിനായി അമ്പൂരിയിലെത്തിക്കും.

രാഖിയുമായി അഖില്‍ അമ്പൂരിയിലേക്ക് എത്തുന്നതിനുമുമ്പേ തന്നെ താന്‍ അവര്‍ക്കൊപ്പം കാറില്‍ കയറിയെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. കാറിലിരുന്ന് താന്‍ രാഖിയുടെ കഴുത്തുഞെരിച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍, രാഹുല്‍ കാറില്‍ കയറിയത് അമ്പൂരിയിലെ വീടിനു മുമ്പിലെത്തിയ ശേഷമാണെന്നാണ് അഖില്‍ പോലീസിനോട് പറഞ്ഞത്. ആദ്യം സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചും പിന്നീട് കയര്‍ ഉപയോഗിച്ചും കഴുത്തുഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് സഹോദരങ്ങള്‍ വ്യത്യസ്തമൊഴികള്‍ നല്‍കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാഖിയെ രാഹുല്‍ ഉപദ്രവിച്ചു തുടങ്ങിയത് യാത്രക്കിടെ കാറില്‍ വച്ചാകാമെന്നാണ് പൊലീസ് പറയുന്നത്. ആള്‍ത്താമസമില്ലാത്ത സ്ഥലത്തു കൂടി ചുറ്റിക്കറങ്ങിയാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ഈ വഴിയുള്ള യാത്ര നേരത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button