ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്‌ടാതിഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. മടിയിലിരിക്കുന്ന പിഞ്ചുകുഞ്ഞിനെ ലാളിക്കുന്ന മോദിയുടെ രണ്ടു ചിത്രങ്ങളാണു പ്രധാനമന്ത്രിയുടെ ഇന്‍സ്‌റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍, കുഞ്ഞാരാണെന്നോ ആരോടൊപ്പം വന്നു എന്നതു സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും ആദ്യം നല്‍കിയിരുന്നില്ല. പിന്നീടു ട്വീറ്റിലൂടെയാണു സസ്‌പെന്‍സ് പൊളിച്ചത്. രാജസ്‌ഥാനില്‍നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് സത്യനാരായണ്‍ ജാത്തിയ എം.പിയുടെ പേരക്കുട്ടിയാണു പ്രധാനമന്ത്രിയെ കാണാനെത്തിയ അതിഥിയെന്നു വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്‌തു.
ജാത്തിയയും കുടുംബവും പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം പുറത്തുവിട്ടിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമായിരുന്നു.
Post Your Comments