തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അനില്‍ അക്കരെ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിയില്‍ അതൃപ്തി. അനില്‍ അക്കര എംഎല്‍എയോട് കെപിസിസി വിശദീകരണം തേടിയേക്കും. അതേസമയം തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും നേതൃത്വം അറിയിച്ചു.
ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനെ ചൊല്ലിയുള്ള വിവാദത്തിലായിരുന്നു അനില്‍ അക്കര മുല്ലപ്പള്ളിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്നായിരുന്നു അനില്‍ അക്കരയുടെ പ്രസ്താവന. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും എംഎല്‍എ പറഞ്ഞു.
ഡിസിസി പ്പസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും, എംഎല്‍എമാരെ കെപിസിസി യോഗത്തിന് ക്ഷണിക്കാറില്ലെന്നും എംഎല്‍എ ആരോപിച്ചു.
Post Your Comments