ഏറെ വിവാദങ്ങൾ രൂപപ്പെട്ട മണ്ഡലമായിരുന്നു ധർമ്മടം. വിവാദത്തിന് അവസാനം കുറിച്ച് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ചിഹ്നം അനുവദിച്ച് വ്യാഴാഴ്ച രാത്രിയോടെ കത്ത് നല്‍കിയത്. രാവിലെ വരണാധികാരി മുമ്ബാകെ കത്ത് ഹാജരാക്കുമെന്ന് സി. രഘുനാഥ് പറഞ്ഞു.
Also Read:രക്ഷകനായി പോഗ്ബ; യൂറോപ്പ ലീഗിൽ യുണൈറ്റഡ് ക്വാർട്ടറിൽ
സ്ഥാനാര്‍ഥി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്ബ് സി. രഘുനാഥ് നാമനിര്‍ദേശപത്രിക നല്‍കിയത് മുല്ലപ്പള്ളിയുടെ നീരസത്തിന് വഴിവെച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി ആരാണെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് ഇന്നലെ പറയുകയും ചെയ്തു. അതിനിടയിൽ തന്നെ സ്ഥാനാർഥി യെ നിർത്തുന്നത് ധാരണയായിട്ടില്ലെന്നും വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുമെന്നുമായിരുന്നു നേതൃത്വങ്ങളിൽ നിന്നുണ്ടായിരുന്ന പ്രതികരണം.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, ഡി.സി.സി ഓഫീസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം രഘുനാഥ് മത്സരിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രഘുനാഥ് സ്ഥാനാര്‍ഥിയാകുമെന്ന് കെ. സുധാകരൻ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Post Your Comments