തൃശൂർ : വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് ആവർത്തിച്ച് സിപിഎം നേതാവ് ബേബി ജോൺ. തൃശൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ പുതിയ പരാമർശം.
നേരത്തെ ലൈഫ് വിവാദത്തിനിടയിലും ബേബി ജോൺ ഇതേ പരാമർശം നടത്തിയിരുന്നു.
ലൈഫ് പദ്ധതിയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര സാത്താന്റെ സന്തതിയാണെന്നാണ് ബേബി ജോൺ അന്ന് പറഞ്ഞത്.
Read Also : പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡ് മത്സരം സമനിലയിൽ
എന്നാൽ, സാത്താന്റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ മറുപടി. ബേബിജോണിന്റെ പരാമശം മാനസിക വിഷമമുണ്ടാക്കി അനിൽ അക്കരയുടെ അമ്മ അന്ന് പ്രതികരിച്ചിരുന്നു.
Post Your Comments