Latest NewsCricketSports

ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കും; വ്യാജവാര്‍ത്തയ്‌ക്കെതിരെ വിശദീകരണവുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഐപിഎല്‍ വിപുലീകരിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബിസിസിഐ അറിയിച്ചു.

പത്ത് ടീമുകളാക്കിയാല്‍ ലീഗിന്റെ ദൈര്‍ഘ്യവും മത്സരങ്ങളുടെ എണ്ണവും വര്‍ദ്ധിക്കും. ഐസിസി അനുവദിച്ച് നല്‍കുന്ന വിന്‍ഡോയില്‍ അത് സാധ്യമാകില്ലെന്നും ലീഗിന്റെ ദൈര്‍ഘ്യം അധികരിക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ താത്പര്യത്തിനു വിരുദ്ധമാണെന്നും ബിസിസിഐ പറഞ്ഞു. ഐപിഎല്‍ ടീമുകളും ഓഫീഷ്യലുകളുമായി ലണ്ടനില്‍ യോഗം നടക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ടീമുകള്‍ പത്താക്കി ഉയര്‍ത്താനാണ് തീരുമാനമെന്നും ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കി ഉയര്‍ത്താന്‍ ബിസിസിഐയില്‍ ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ 2011 ലും 10 ടീമുകളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ പുതിയതായെത്തിയ രണ്ട് ടീമുകളെയും (കൊച്ചി ടസ്‌കേഴ്‌സ്, പൂനെ വാരിയേഴ്‌സ്) പിന്നീട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ ടീമുകളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ നീക്കം നടത്തുന്നു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button