തിരുവനന്തപുരം: എസ്.പി. ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ചു. ഇതിസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിത ഉദ്യാഗസ്ഥയാണ് ചൈത്ര തെരേസ ജോണ്‍ എന്ന പ്രത്യേകതയുമുണ്ട്. 2015 ബാച്ചിലെ ഐപിഎസ് ഉദ്യാഗസ്ഥയാണ് ചൈത്ര.
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ എ.സി.പി.യായിരുന്ന ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. എ.സിപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ഏറെ വിവദങ്ങള്‍ക്കു വഴിവച്ചതിനു പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ സ്ഥലം മാറ്റല്‍ നടപടി. നിലവില്‍ വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുകയായിരുന്നു ചൈത്ര.
Post Your Comments