Latest NewsJobs & Vacancies

എയര്‍ ഇന്ത്യയില്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 125 ഒഴിവുകളാണ് ഉള്ളത്. അഞ്ചുവര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരത്തും അവസരമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് പ്ലസ്ടു ജയിച്ചവരായിരിക്കണം.

ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതാണ്. പ്രഫഷനല്‍ യോഗ്യത സംബന്ധിച്ചും മറ്റ് വിശദ വിവരങ്ങള്‍ക്കും www.airindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 2019 ഓഗസ്റ്റ് ഒന്നിന് 53 വയസ് കവിയരുത്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. ശമ്പളം 95000-128000 രൂപ വരെയാണ്. പട്ടിക വിഭാഗക്കാര്‍ക്ക് 1000 യും വിമുക്തഭടന്‍മാര്‍ക്ക് 500  രൂപയുമാണ് അപേക്ഷ ഫീസ്.

‘Air India Engineering Services Limited’ ന്റെ പേരില്‍ ന്യൂഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിഡിയുടെ മറുപുറത്ത്് ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും, മൊബൈല്‍ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം. ഓഗസ്റ്റ് 26 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button