ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. റഷീദ് ലത്തീഫ് മിര്‍, അസിഫ് ലത്തീഫ് ദാര്‍, ഷാഹിദ് ഹസന് ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.
ശ്രീനഗര്‍ നഗരത്തിലെ ബാര്സുള്ള, സൗര മേഖലകളില്‍ നിന്നായാണ് ഇവര്‍ പിടിയിലായത്. മുമ്പ് നിരവധി ആക്രമണങ്ങളില്‍ ഇവര്‍ പങ്കാളികളായിരുന്നു. കാശ്മീരിൽ തീവ്രവാദികൾക്കെതിരെ കർശന നടപടികളാണ് പോലീസും സൈന്യവും സ്വീകരിക്കുന്നത്.
Post Your Comments