വാഷിങ്ടണ്‍: അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം.ബലൂച്ച് യുവാക്കളാണ് പാകിസ്താനെതിരെ ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയത്.സീറ്റുകളില്‍നിന്ന് എണീറ്റ ശേഷമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവാക്കളെ പരിപാടി നടക്കുന്നിടത്തുനിന്നും പുറത്താക്കി.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലെത്തിയത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. എന്നാല്‍ ഇന്നലെ അമേരിക്കയില്‍ എത്തിയ ഇമ്രാന് വിമാനത്താവളത്തില്‍ തണുത്ത സ്വീകരണമാണ് ലഭിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Post Your Comments