Latest NewsKerala

രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ആളുകള്‍ക്ക് പരിക്ക്

കൊട്ടാരക്കര : രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണി(26), കലയപുരം സ്വദേശി സുഭദ്രാമ്മ(65), സഹോദരന്‍ സോമന്‍പിള്ള(60), അജിത(38), സുനില്‍ കുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.

നെഞ്ചുവേദന അനുഭവപ്പെട്ട സുഭദ്രാമ്മയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍നിന്നു കൊല്ലത്തേക്കു കൊണ്ടുപോകുകയായിരുന്നു. മറികടക്കാനുള്ള ശ്രമത്തിനിടയില്‍ കെഎസ്ആര്‍ടിസി ബസില്‍ തട്ടി ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. സോമന്‍പിള്ളയുടെ കാലൊടിഞ്ഞു. ഉണ്ണിയെ താലൂക്കാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ നെടുവത്തൂര്‍ പ്ലാമൂടിനു സമീപമായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button