
ഭോപ്പാല്‍: പതിനൊന്നുകാരിയെ സ്‌കൂളിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ധിണ്ടോരി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. സംഭവസ്ഥസത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലുന്നും, മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എനിക്കൊരു ടീച്ചറാകണം എന്നാണ് ആഗ്രഹം. ഞാന്‍ എന്റെ രക്ഷിതാക്കളേയും ബന്ധുക്കളേയും സഹോദരങ്ങളേയും സ്‌നേഹിക്കുന്നു. ഈ സ്ഥലം എനിക്കിഷ്ടമല്ല. എനിക്ക് ഇവിടെ നിന്ന് മാറ്റം വേണം. ഒരു നരകമായാണ് എനിക്കിവിടെ എത്തിപ്പെട്ടത് മുതല്‍ തോന്നുന്നത്- എന്നാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഷോളിലാണ് പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ കോംപൗണ്ടില്‍ തന്നെയുള്ള ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന ഭാഗത്തെ ഏണിപ്പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതു തന്നെയാണെന്ന വാദത്തിലാണ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത് ഇവര്‍ കണ്ടോ എന്നാണ് കുട
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ഇവരൊക്കെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത് എങ്ങിനെ കണ്ടു എന്നാണ് കുടുംബത്തിന്റെ ചോദ്യം. പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments