പട്ടാമ്പി: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി പണിക്കം പള്ളിയാലിൽ സക്കീർ ഹുസൈനെ(54)യാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ആണ് ശിക്ഷ വിധിച്ചത്.
Read Also : ഏറെക്കാലമായി സഹിക്കുന്നു, മൗനം വെടിയുന്നു: ദയ അശ്വതിക്കും യുട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്
പിഴ സംഖ്യ അതിജീവിതക്ക് നൽകാൻ കോടതിവിധിയിൽ പറയുന്നു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
Read Also : മറ്റൊരു തൃശൂര്‍ പൂരമായി ഗണേശോത്സവം മാറണം, ഈ തീരുമാനത്തിന് ചില പിശാചുക്കളോട് നന്ദി പറയേണ്ടതുണ്ട്: സുരേഷ് ഗോപി
പട്ടാമ്പി സബ് ഇൻസ്‌പെക്ടർ സുഭാഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയ കുമാർ ഹാജരായി. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
Post Your Comments