കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയ്ക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
അഞ്ചുവർഷം തടവിനും 15,000 രൂപ പിഴയടക്കാനും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കോടോം-ബേളൂർ തായന്നൂരിലെ കെ. അനിൽ കുമാറിനെ(48)യാണ് ശിക്ഷിച്ചത്.
Read Also : കള്ളന്മാര്ക്ക് ഇപ്പോള്‍ സ്വര്‍ണവും പണവും വേണ്ട, പകരം തക്കാളി: കവര്‍ച്ച ചെയ്തത് രണ്ടര ലക്ഷം രൂപയുടെ തക്കാളി
2022 ഫെബ്രുവരി അഞ്ചിന് ഉച്ചക്കാണ് സംഭവം. പെൺകുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കയറി കുട്ടിയെ പിടിച്ചുവലിച്ച് പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയതായാണ് കേസ്.
ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ ടി.വി. പ്രസന്നകുമാർ ആയിരുന്നു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പരാതിക്കാരിക്ക് വേണ്ടി ഹാജരായി.
Post Your Comments