ആലപ്പുഴ: 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച 57കാരന് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തണ്ണീർമുക്കം കിഴക്കേമുറി വീട്ടിൽ ടി.കെ. അനുവിനെയാണ് കോടതി ശിക്ഷിച്ചത്. ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജ് ആഷ് കെ.ബാൽ ആണ് ശിക്ഷ വിധിച്ചത്.
Read Also : കശ്‌മീരിൽ തീവ്രവാദം സജീവം, പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂ: ഫാറൂഖ് അബ്‌ദുള്ള
ലൈംഗികാതിക്രമം കാട്ടിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ തുകയിൽ 50,000 രൂപ കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. പിഴയൊടുക്കാത്തപക്ഷം ഒമ്പത് മാസം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2018-ൽ മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
Post Your Comments