ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. കുടിയേറ്റ വിരുദ്ധരെ ട്രംപ് പ്രോത്സാഹിപ്പിക്കുമ്പോള്‍ നിരപരാധികളാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതെന്നും കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ട്രംപിന്റെ റാലികളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്നും തരൂർ പറയുകയുണ്ടായി.
ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്ക് ക്ഷേത്രത്തിന് സമീപം തെരുവിലൂടെ നടന്ന് പോകുന്നതിനിടെയാണ് സ്വാമി ഹരീഷ് ചന്ദര്‍ പുരി എന്ന പുരോഹിതനെ അഞ്ജാതനായ ഒരാള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പുരോഹിതനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
1/2 When the US President targets immigrants& encourages chants of “send her back” at rallies, real harm is inflicted on innocents. Have received
reports of a brutal attack on Swami Harish Chander Puri Ji, priest of the Shiv Shakti Peeth temple in Glen Oaks, Queens, NY.— Shashi Tharoor (@ShashiTharoor) July 21, 2019
2/2 Swamiji was attacked on Thursday by a man who reportedly screamed “this is my neighborhood.” Thankfully this advocate of compassion & harmonious coexistence is recovering from his injuries. The danger of bigoted language, increasingly apparent in our India, hurts the US too.
— Shashi Tharoor (@ShashiTharoor) July 21, 2019
Post Your Comments