Latest NewsGulf

നേര്‍വഴി നടന്നില്ലെങ്കില്‍ പിടി വീഴും പിഴയും; പുതിയ റോഡ്‌നിയമങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍

ദോഹ : കാല്‍നട യാത്രതയില്‍ നിയമം പാലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടി വീഴുമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍ ചെയ്യുന്നത്.

റോഡിലൂടെയുള്ള സുരക്ഷിതമായ നടത്തത്തെക്കുറിച്ച് കാല്‍നടയാത്രക്കാര്‍ക്കായി ബോധവല്‍കരണ ക്യാംപെയിനും ശക്തമാക്കും. കാല്‍നടയാത്രക്കാര്‍ക്കായി പുതിയ സുരക്ഷിത ഗതാഗത സംസ്‌കാരമാണ് ലക്ഷ്യം. കാല്‍നടയാത്രക്കാരുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ബോധവല്‍കരണ ക്യാംപെയിനില്‍ മാധ്യമങ്ങളും പ്രവാസി സംഘടനകളും കമ്പനികളും പങ്കാളികളാകും.

ഏഷ്യന്‍ കമ്യൂണിറ്റികള്‍ക്കായി മലയാളം, അറബിക്, ഇംഗ്ലിഷ്, ഉര്‍ദു, ഹിന്ദി, നേപ്പാളീസ് ഭാഷകളിലാണ് ബോധവല്‍കരണം. പ്രാദേശിക മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴിയുള്ള ബോധവല്‍കരണ പരിപാടികള്‍, സെമിനാറുകള്‍ എന്നിവയെല്ലാമാണ് ലക്ഷ്യമിടുന്നത്.

റോഡിന്റെ മധ്യത്തിലൂടെ അല്ലെങ്കില്‍ വശങ്ങളിലെ നടപ്പാതകള്‍ ഉപയോഗിക്കാതെയുള്ള നടത്തത്തിന് 100 റിയാല്‍ ആണ് പിഴ. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതെയും സീബ്രാ ലൈന്‍ ഉപയോഗിക്കാതെയും റോഡ് കുറുകെ കടന്നാല്‍ പിഴ 200 റിയാല്‍. ഇന്റര്‍സെക്ഷനുകളില്‍ ഗതാഗത സിഗ്നലുകള്‍ അവഗണിച്ച് റോഡ് കുറുകെ കടന്നാല്‍ അല്ലെങ്കില്‍ സൈനിക പരേഡുകള്‍ക്കും മറ്റുമായി ഗതാഗത പൊലീസ് വാഹനങ്ങള്‍ നിര്‍ത്താനോ കടന്നു പോകാനോ അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ റോഡ് കുറുകെ കടന്നാല്‍ പിഴ 500 റിയാല്‍.

കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ നടപ്പാലങ്ങളോ സീബ്ര ലൈനുകളോ ഉപയോഗിക്കണം. വാഹന ഡ്രൈവര്‍മാര്‍മാര്‍ക്കും ശ്രദ്ധ വേണം. കാല്‍നടയാത്രക്കാരുടെ അവകാശത്തെ ബഹുമാനിക്കണം. സുരക്ഷിതമായി കുറുകെ കടക്കാന്‍ അനുവദിക്കണം. പ്രത്യേകിച്ചും ഗതാഗത സിഗ്നല്‍ ഇല്ലാത്തയിടങ്ങളിലും ഉള്‍റോഡുകളിലും. നിയമം ലംഘിച്ചാല്‍ പിഴ 500 രൂപവരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button