KeralaLatest News

ഒരു വിഭാഗം കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ സ്വയം വിരമിക്കാനൊരുങ്ങുന്നു

കോട്ടയം: ഒരു വിഭാഗം കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ സ്വയം വിരമിക്കാനൊരുങ്ങുന്നു. സര്‍വീസ്‌ നടത്തുന്നതു മുതല്‍ ജീവനക്കാരുടെ അവധി വരെയുള്ള കാര്യത്തില്‍ മുകളിൽ നിന്നുള്ളം സമ്മർദ്ധം സഹിക്കാൻ കഴിയാതെയാണ് ഒരു വിഭാഗം ഡി.ടി.ഒമാരും എ.ടി.ഒമാരും സ്വയം വിരമിക്കലിനൊരുങ്ങുന്നത്.

അടുത്തിടെ ഒന്നിലേറെ ഓഫീസര്‍മാര്‍ സ്വയം വിരമിക്കലിനു സമീപിച്ചുവെങ്കിലും മാനേജ്‌മെന്റ്‌ അനുകൂല നിലപാടിലല്ല. കേരളത്തിൽ മുഴുവനായി ഡി.ടി.ഒ, എ.ടി.ഒ. തസ്‌തികകളിലായി 73 പേരാണുള്ളത്‌. അടുത്തിടെ നടന്ന ശുദ്ധികലശത്തിൽ വിരമിക്കാറായവര്‍ ഉള്‍പ്പടെ അനവധി പേര്‍ വിദൂര പ്രദേശങ്ങളിലേക്ക്‌ തെറിച്ചു. അതിനു പുറമേയാണ്‌ ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം. പുതിയ എം.ഡി. വന്നശേഷവും ഭരണ നിയന്ത്രണം ഏതാനും പേര്‍ കൈയാളുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

സർവീസ് കാര്യങ്ങൾ നോക്കുന്ന മേലുദ്യോഗസ്ഥരിൽ കൂടുതൽ പേരും മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. മെക്കാനിക്കല്‍ വിഷയങ്ങളില്‍ വിദഗ്‌ധരാണെങ്കിലും സര്‍വീസ്‌ ഓപ്പറേറ്റ്‌ ചെയ്യുന്ന കാര്യത്തില്‍ പലർക്കും പരിചയമില്ല.

സര്‍വീസിനിടെ യാത്രക്കാര്‍ക്കു പ്രശ്‌നവും വരുമാനത്തില്‍ നഷ്‌ടമുണ്ടാകാതിരിക്കാന്‍ ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ മുമ്ബ്‌ എ.ടി.ഒമാര്‍ക്ക്‌ അധികാരമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏതു സാഹചര്യത്തിലും എല്ലാ ട്രിപ്പുകളും പൂര്‍ണമാക്കണമെന്നാണു നിര്‍ദേശം. ഇതുമൂലം പല സര്‍വീസുകളിലും വരുമാനം കുറയുന്നുണ്ട്‌. വരുമാനം കുറയുന്നതിന്റെ പേരില്‍ ഇതേ എ.ടി.ഒമാരും ഡി.ടി.ഒമാരും മേധാവികളുടെ പീഡനമേല്‍ക്കേണ്ടി വരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button