KeralaLatest News

ഇത്‌ ബോബി സര്‍ക്കാര്‍, വ്യാജ ഐഡിയുണ്ടാക്കി സംഘിയെന്നു മുദ്രകുത്തി കേരളത്തില്‍ സൈബര്‍ ആക്രമണത്തിനിരയായ ഒരു അധ്യാപിക

തിരുവനന്തപുരം: സംഘിയെന്നോ ബിജെപിയെന്നോ കേള്‍ക്കുമ്പോള്‍ വാളെടുക്കുന്ന പ്രവണതയാണ് കേരളത്തിലെ ഒരു കൂട്ടം സൈബര്‍ പോരാളികള്‍ നടത്തി വരുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളുടെ ഉടമകളെ അവര്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും മുഖ പുസ്തകത്തിലെ ചുവരുകള്‍ അശ്ലീല കമന്റുകള്‍ക്കൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഈയിടയായി സൈബര്‍ ആക്രമണത്തിന് ഇരയായ ഒരു ഫേസ്ബുക്ക് പ്രൊഫൈലാണ് അമൃത വേണു എന്ന സ്ത്രീയുടേത്. എന്നാല്‍ ഇതൊരു വ്യാജ ഐഡിയാണെന്നു പോലും മനസ്സിലാക്കാതെ തീര്‍ത്തും ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്.

ഉത്തരേന്ത്യക്കാരിയായ ബോബി സര്‍ക്കാര്‍ ആണ് അമൃത വേണുവിന്റെ പ്രൊഫൈല്‍ പിക്ചറില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള യുവതി. കടുത്ത മോദി ഫാന്‍ ആണെന്നും ആര്‍എസ്എസ്സുകാരെയാണെന്നും അവരുടെ പ്രൊഫൈല്‍ തുറന്നു നോക്കുന്ന മാത്രയില്‍ തന്നെ ആര്‍ക്കും തോന്നും. വ്യാജ അക്കൗണ്ട് ആണെന്ന് തിരിച്ചറിയാനാകാത്ത വിധം ബോബി സര്‍ക്കാര്‍ തന്റെ ഒറിജിനല്‍ അക്കൗണ്ടില്‍ പബ്ലിക്കായി പങ്കുവച്ചിട്ടുള്ള ഏറെക്കുറേ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടന്‍ വിനായകനേയും കറുത്ത നിറത്തേയും അധിക്ഷേപിച്ചു കൊണ്ട് അമൃത വേണുവിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

fake account

ബോബി സര്‍ക്കാര്‍ തന്റെ പ്രൊഫൈലില്‍ ഇട്ടിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങലും അമൃത വേണുവിന്റെ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ,ജാതീയ,വര്‍ണ വിദ്വേഷം ചീറ്റുന്ന പോസ്റ്റുകളാണ് അമൃത വേണുവെന്ന പ്രൊഫൈല്‍ കൈകാര്യ ചെയ്യുന്ന വിരുതന്‍ കേരളത്തില്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ സ്ത്യാവസ്ഥ മനസ്സിലാക്കാതെ ഡല്‍ഹിയിലെ യോഗ പരിശീലകയായ ഒരു സ്ത്രീയെയാണ് സംസ്‌കാര സമ്പന്നര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികള്‍ ഷെയര്‍ ചെയ്തും തെറിവിളിച്ചും അപമാനിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനപ്പെടുത്തുകയും പുളിച്ചു തികട്ടുന്ന തെറിവിളിക്കുമ്പോള്‍ എന്ത്  നിര്‍വൃതിയാണ്  കിട്ടുന്നത്.

fake account

12000 ഫോളോവേഴ്‌സ്! 2013 ല്‍ അമൃതാ വേണുവെന്ന പേരില്‍ ഫേക്ക് ഐ ഡി പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകവൃന്ദം വളരെ കുറവായിരുന്നു. പിന്നീട് സുന്ദരിയായ ഒരുവളുടെ മുഖചിത്രം മാറി മാറി പല പോസുകളില്‍,പല വേഷങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ ആരാധകര്‍ ആയിരങ്ങളില്‍ നിന്നും പതിനായിരമായി! ഒപ്പം മോഡിയോടുള്ള ആരാധനയും ഭക്തിയും പോസ്റ്റുകളില്‍ പല രൂപത്തില്‍ വന്നു തുടങ്ങിയപ്പോള്‍ പല പ്രമുഖ ഗ്രൂപ്പുകളിലും അംഗവും അഡ്മിനുമായി! അപ്പോഴെവിടെയോ ഐ ഡിക്ക് പിന്നിലുള്ള അജ്ഞാതന്‍ തന്റെ ലക്ഷ്യം പൂവണിയുന്നതു കണ്ട് നിര്‍വൃതിയിലും! മുഖത്തിന്റെ യഥാര്‍ത്ഥ ഉടമ അങ്ങ് ഡല്‍ഹിയില്‍ ഇതൊന്നുമറിയാതെ തന്റെ ജോലിയില്‍ മുഴുകുമ്പോള്‍ ഇവിടെ ഈ പ്രബുദ്ധകേരളത്തില്‍ അവരുടെ കടമെടുത്ത മുഖവും ഉടലുമായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അക്ഷരങ്ങള്‍ ചിതറിച്ചു കളം നിറഞ്ഞാടുകയായിരുന്നു ഫേക്കന്‍! ഇടുന്ന ചിത്രങ്ങളിലൊക്കെ പ്രമുഖരുടെ കമന്റും ലൈക്കും കുമിഞ്ഞുകിടക്കുന്നത് കാണുമ്പോള്‍ അണിയറയിലെവിടെയോ ഇരുന്ന് ചിരിച്ചിട്ടുണ്ടാവും ആ ഫേക്കന്‍! ഇപ്പോഴും ആ ഐ ഡിയില്‍ ഫേക്കന്‍ സജീവമാണ്! വിനായകപോസ്റ്റ് ചൂണ്ടിക്കാട്ടി ആ പ്രൊഫൈലില്‍ കമ്മിപൊങ്കാല തിളച്ചുമറിയുന്നു!

ബോബിയില്‍ നിന്നും അമ്യതയിലേയ്ക്കുള്ള പരകായപ്രവേശം ഈ സമൂഹത്തിനുളള പാഠമാണ്.ഫേക്ക് ഐ ഡിക്ക് പിന്നിലുള്ള ദുഷ്ടലാക്ക് ലക്ഷ്യമിടുന്നത് അരാജകത്വവും അക്രമവും മാത്രമാണ്. ഇതാണ് യഥാര്‍ത്ഥ ബോബി സര്‍ക്കാരെന്ന ആ വീട്ടമ്മയുടെ പേജ് ലിങ്ക്!

https://www.facebook.com/bobbysarkar21

https://www.facebook.com/Lifegoal-Finishing-School-918732001625479/

shortlink

Related Articles

Post Your Comments

Related Articles


Back to top button