തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലില്‍ വന്‍ ശമ്പള വർദ്ധന . മന്ത്രി ഇ പി ജയരാജന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കമ്പനിയിലെ 1,072 ജീവനക്കാരുടെ ശമ്പള വർദ്ധനവാണ് നടപ്പാക്കിയത്. 4,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ജീവനക്കാരുടെ ശമ്പളം ഉയര്‍ന്നതെന്നും ഇതിനായി 32 കോടി രൂപ കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കുമെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
കെഎംഎംഎല്ലില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കി. 1072 ജീവനക്കാര്‍ക്ക് 4000 രൂപ മുതല്‍ 10000 രൂപ വരെ വര്‍ദ്ധനവുണ്ടാകും. ഇതിനായി 32 കോടി രൂപ കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം കൈവരിച്ച സ്ഥാപനമാണ് കെഎംഎംഎല്‍.
https://www.facebook.com/epjayarajanonline/photos/a.299624390381185/935927386750879/?type=3&theater
Post Your Comments