
ബെംഗളൂരു: ഗെയിം കളിക്കാന്‍ മകൻ ഫോൺ കൊടുത്തത്തോടെ അച്ഛന്റെ അവിഹിതം മകൻ കയ്യോടെ പിടികൂടി. ഇതോടെ നാല്‍പ്പത്തിമൂന്നുകാരന്റെ പതിനഞ്ച് വര്‍ഷത്തെ വിവാഹബന്ധം നഷ്ടമായി. ബെംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്.
പതിനഞ്ചുകാരന്‍ ഗെയിം കളിക്കാനായി പിതാവിന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി. ഫോൺ നോക്കിയപ്പോൾ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് മകന് വ്യക്തമായി.
അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു.ഇതേക്കുറിച്ച് മകൻ മാതാവിനോട് പറയുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പോലീസിനോട് പരാതി പറയുകയും ചെയ്തു.
Post Your Comments