ചണ്ഡിഗഡ് : പഞ്ചാബ് തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് ബോധവല്‍ക്കരണത്തിന് മുന്നോടിയായി ഇറക്കിയ പോസ്റ്ററില്‍ പറ്റിയ കയ്യബദ്ധം വിവാദമാകുന്നു. നിര്‍ഭയ കേസില്‍ ശിക്ഷിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ഫോട്ടോയുമായാണ് പഞ്ചാബ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
@PunjabPoliceInd
Bravo
Nirbhaya Case Rap Convict has become celebrity by the efforts of Punjab State Election CommissionAb yehi din dekhne baki the
Jay Hind#Nirbhaya #punjab #RIPDemocracy pic.twitter.com/fumuQmiazf
— ¥üπü$™ (@YunusLuniwala) July 20, 2019
ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിരയായി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബസ് ഡ്രൈവര്‍ മുകേഷ് സിങ്ങിന്റെ ചിത്രവും രണ്ടു പ്രശസ്തരുടെ ചിത്രങ്ങളും വച്ചാണു പോസ്റ്ററടിച്ചത്. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാനുദ്ദേശിച്ചുള്ളതായിരുന്നെങ്കിലും പടം മാറിപ്പോയതു മൂലം പഞ്ചാബ് തിരഞ്ഞെടുപ്പു കമ്മിഷന്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്.
Post Your Comments