ദുബായ്: പ്രശസ്ത യുവ ഇന്ത്യന്‍ ഹാസ്യതാരം മഞ്ജുനാഥ് നായിഡു സ്റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദുബായയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് 36-കാരനായ മഞ്ജുനാഥ് മരിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ഹാസ്യ പരിപാടിയില്‍ പങ്കെടുക്കവെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഷോയ്ക്കിടെ തളര്‍ച്ച അനുഭവപ്പെട്ട മഞ്ജുനാഥ് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും തറയില്‍ വീഴുകയായിരുന്നു. എന്നാല്‍ മഞ്ജുനാഥ് വീണത് പരിപാടിയുടെ ഭാഗമാണെന്നാണ് ആദ്യം കാണികള്‍ കരുതിയത്. അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. പിന്നീടാണ് യഥാര്‍ത്ഥത്തില്‍ മഞ്ജുനാഥ് വീണതാണെന്നും മരണം സംഭവിച്ചെന്നും അവര്‍ അറിഞ്ഞത്. കഴിഞ്ഞ അഞ്ച് കൊല്ലത്തോളമായി ദുബായിലെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു മഞ്ജുനാഥ്.
Post Your Comments