കൊച്ചി: മഴക്കാറ് കണ്ടാലുടൻ ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ രീതി ശരിയല്ലെന്ന് ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍. ഡാമുകള്‍ തുറന്നു വിടുന്ന നിലവിലെ രീതി ശരിയല്ലെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ഡാമും തുറന്നു വിടുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡാമുകള്‍ ജലസംഭരണത്തിനുള്ളതാണെന്ന ലക്ഷ്യം വിസ്മരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തുലാമാസത്തില്‍ ഡാമുകള്‍ തുറന്നു വിട്ടതിനെയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.
Post Your Comments