ചെന്നൈ: മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ബജറ്റ് രേഖകള്‍ ചുവന്ന തുണിയിലാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതിഞ്ഞെടുത്തത്. ഇത് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലിരുന്ന മുന്‍ യുപിഎ സര്‍ക്കാരിനെ പരോക്ഷമായി പരിഹസിച്ചായിരുന്നു ചുവന്ന തുണിയില്‍ ബജറ്റ് രേഖകള്‍ കൊണ്ടുവന്നതിന് അവര്‍ ഇപ്പോള്‍ വിശദീകരണം നല്‍കുന്നത്.
ചെന്നൈയില്‍ ഒരു അന്താരാഷ്ട്ര ബിസിനസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ആ ചുവന്ന തുണിയെക്കുറിച്ചുള്ള അവരുടെ പരാമര്‍ശം. 2019 ലെ ബജറ്റിനായി താന്‍ സ്യൂട്ട്‌കേസ് ചുമന്നില്ലെന്നും സ്യൂട്ട്‌കേസ് വഹിക്കുന്ന സര്‍ക്കാരല്ല തങ്ങളെന്നും അവര്‍ പറഞ്ഞു.
‘സ്യൂട്ട്‌കേസ് എന്നാല്‍ അത് മറ്റെന്തെങ്കിലും കൂടി സൂചിപ്പിക്കുന്നതാണ്. സ്യൂട്ട്‌കേസ് എടുക്കല്‍, സ്യൂട്ട്‌കേസ് നല്‍കല്‍. മോദിജിയുടെ സര്‍ക്കാര്‍ ഒരു സ്യൂട്ട്കേസ് സര്‍ക്കാരല്ല’ നിര്‍മല സീതാരാമന്‍ പറഞ്ഞു.
യൂണിയന്‍ ബജറ്റ് അവതരണവേളയില്‍ ബ്രിട്ടീഷ് ശൈലി പിന്തുടര്‍ന്ന് മുന്‍ധനമന്ത്രിമാര്‍ സ്യൂട്ട്‌കേസിലാണ് ബജറ്റ് രേഖകള്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഈ പതിവ് തെറ്റിച്ചാണ് ഇന്ത്യന്‍ പാരമ്പര്യത്തിന് അനുസൃതമായി തുണിപ്പൊതിയുമായി നിര്‍മല എത്തിയത്. ചുവന്ന തുണികൊണ്ട് പൊതിഞ്ഞ ഫയലുകളുമായെത്തിയ കേന്ദ്രമന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയും ചെയ്തിരുന്നു.
Post Your Comments