Latest NewsKerala

ജല അതേ‍ാറിറ്റിയില്‍ നടന്ന മിന്നല്‍ പരിശേ‍ാധനയില്‍ വന്‍ വെട്ടിപ്പുകള്‍ കണ്ടെത്തി

പാലക്കാട്: ജല അതേ‍ാറിറ്റിയില്‍ നടന്ന മിന്നല്‍ പരിശേ‍ാധനയില്‍ വന്‍ വെട്ടിപ്പുകള്‍ കണ്ടെത്തി. 90 സബ് ഡിവിഷനുകളിലാണ് ഇന്നലെ പരിശോധന നടന്നത്. 18 സ്ഥലങ്ങളിൽ വെള്ളക്കരത്തില്‍ വെട്ടിപ്പ് കണ്ടെത്തി 18 ലക്ഷം രൂപ വരെ തട്ടിപ്പ് നടന്നിട്ടുണ്ട്.ഒ‍ാഫീസില്‍ വാങ്ങുന്ന വെള്ളക്കരം ട്രഷറിയിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തി.

തിരുവനന്തപുരത്താണ് കൂടുതല്‍ വെട്ടിപ്പ് കണ്ടെത്തിയത്. രസീത് കൈകെ‍ാണ്ട് എഴുതിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജരസീത് ഉപയേ‍ാഗിച്ചതായും സംശയമുണ്ട്.സെര്‍വര്‍ തകരാര്‍, കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ബില്ല് കൈകൊണ്ട് എഴുതുന്നത്.

ദീർഘനാളായി പരാതി ഉയർന്നിട്ടും അന്വേഷണം ഒന്നുമുണ്ടായില്ല.വിഷയം വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറേ‍ാക്ക് വിടാന്‍ നിര്‍ദേശമുയര്‍ന്നെങ്കിലും വകുപ്പ് വിജിലന്‍സ് മതിയെന്ന് പിന്നീട് തീരുമാനിച്ചു. ഒരേസമയം 90 സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശേ‍ാധനയുടെ റിപ്പേ‍ാര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സാമ്ബത്തിക വെട്ടിപ്പിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button