സരണ്‍: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ബിഹാറിലെ സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ മൂന്നു പേരെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവം ആള്‍ക്കൂട്ട കൊലപാതകമായി കാണാന്‍ കഴിയില്ല എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. ആളുകളെ മര്‍ദ്ദിച്ചവര്‍ ഒരു ആദിവാസി ഗോത്രത്തില്‍ പെട്ടവരാണെന്നും കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ദളിതുകളാണെന്നും മഉഖ്യമന്ത്രി പറഞ്ഞു.പശുക്കളെ മോഷ്ടിച്ചത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇവരെ ഗ്രാമീണര്‍ അടിച്ചത്. ഇത് മരണത്തിലേക്ക് നയിച്ചു. ഇത് ഒരു പ്രദേശിക പ്രശ്‌നം മാത്രമാണ് ബിഹാര്‍ മുഖ്യമന്ത്രി പറയുന്നു.
സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ വെള്ളിയാഴ്ചയാണ് ബനിയാപൂരില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നത്.
പശുവിനെ മോഷ്ടിക്കാനാണ് മൂന്നംഗ സംഘം എത്തിയതെന്ന് നാട്ടുകാരുടെ ആരോപണം. ഇവരെ ആള്‍ക്കൂട്ടം തടഞ്ഞുവയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പൊലീസ് എത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments