Latest NewsIndia

രാജ്‌നാഥ് സിംഗിന്റെ ഉറപ്പ്; കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമാകും

ശ്രീനഗര്‍: കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന് മുക്തമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ എങ്ങനെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കത്വാ പ്രദേശത്ത് സുരക്ഷാ സേന നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഒരു ശക്തിക്കും കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് തടയാന്‍ കഴിയില്ലെന്ന്
രാജ്‌നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരില്‍ നിന്നും ഭീകരത തുടച്ചുമാറ്റപ്പെടുമെന്നും ലോകം മുഴുവന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തി നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്‌നാഥ് സിംഗ് ജമ്മുവിലെത്തിയത്. ജനങ്ങളുടെ വിശ്വാസം ഒരിക്കലും ലംഘിക്കില്ലെന്നും രാജ്യത്തിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയിലും രാജ്യത്തെ ജവാന്മാരിലും വിശ്വാസം അര്‍പ്പിക്കാനും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button