
39ആമത് സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഫൈനലില്‍. ഇന്ന് വൈകിട്ട് നടന്ന സെമി പോരാട്ടത്തില്‍ കാസര്‍ഗോഡിനെ തകര്‍ത്തു കൊണ്ടാണ് തിരുവനന്തപുരം ഫൈനലിലേക്ക് എത്തിയത്. ഫോര്‍ട്ട് കൊച്ചിയിലാണ് മത്സരം നടക്കുന്നത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു തിരുവനന്തപുരത്തിന്റെ ജയം.
ജോമോന്‍, അഭിന്‍ ദാസ് എന്നിവര്‍ തിരുവനന്തപുരത്തിനായി ഇരട്ട ഗോളുകള്‍ നേടി. 3, 42 മിനുട്ടുകളില്‍ ആയിരുന്നു ജോമോന്റെ ഗോളുകള്‍. 16, 49 മിനുട്ടുകളില്‍ ആയിരുന്നു അഭിന്‍ ദാസിന്റെ ഗോളുകള്‍. കളിയുടെ അവസാന നിമിഷം ജെറിന്‍ ജോണിയും തിരുവനന്തപുരത്തിനായി ഗോള്‍ നേടി. രണ്ടാം സെമിയില്‍ എറണാകുളവും കോഴിക്കോടും ആണ് ഏറ്റുമുട്ടുന്നത്.
Post Your Comments