മുംബൈ: ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കിയതിനു പുറമേ നിരവധി നേട്ടങ്ങൾ തന്നെ തേടിയെത്തി. കഴിഞ്ഞ സീസൺ ഐഎസ്എല്ലിലും സമാന നേട്ടം. കണ്ണൂർ സ്വദേശിയാണ് സഹൽ അബ്ദുൽ സമദ്.
തായ്‌ലൻഡിൽ നടന്ന കിങ്സ് കപ്പും അഹമ്മദാബാദിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പും ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിര, ഇരുപത്തിരണ്ടുകാരൻ സഹലിന്റെ നേതൃത്വത്തിൽ ഭദ്രമായിരിക്കുമെന്ന് ഉറപ്പാക്കുന്നു.
“പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വളരെ സപ്പോർട്ടീവ് ആണ്. യുവ താരങ്ങൾക്ക് നല്ല പ്രോത്സാഹനം നൽകുന്നു. പുതിയ കോച്ചിന്റെ കീഴിൽ ടീം പതിയെ പൊസഷൻ, പാസിങ് ഗെയിമിലേക്ക് മാറുകയാണ്. ഇതു കളിയിൽ മാറ്റമുണ്ടാക്കും. ആസ്വദിച്ചാണ് എല്ലാവരും കളിക്കുന്നത്.രാജ്യത്തിനായി കളിക്കുകയെന്നത് എത്ര വലിയ ഉത്തവാദിത്തമാണെന്ന് തിരിച്ചറിഞ്ഞു” സഹൽ അബ്ദുൽ സമദ് പറഞ്ഞു.
Post Your Comments