ബോണ്‍ഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചരണ്‍(13) ആണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ചരണിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അന്വേഷണം കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പ് സ്‌കൂള്‍ മാനേജ്മെന്റ് ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയോട് പരാജയപ്പെട്ട ശേഷം ചരണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ഇതാണ് ചരണിനെ ആത്മഹത്യയിലെത്തിച്ചതെന്നും ബോണ്‍ഗിര്‍ ഡിസിപി പറഞ്ഞു. ചരണിന്റെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പോലീസില്‍ പരാതി നല്‍കി.
Post Your Comments