Latest NewsKeralaNews

ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ അധ്യാപകരുടെ ചൂരല്‍ പ്രയോഗവും പരസ്യശാസനയും

അധ്യാപകര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം തല്ലിയതിന് കേസ്

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിലെ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയതിന് പിന്നില്‍ സ്‌കൂളിലെ രണ്ട് അധ്യാപകരാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ മറ്റു വകുപ്പുകള്‍ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു.

Read Also: പൂപ്പാറയിൽ 14 കാരിയെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഒരുവർഷമായി പീഡനം, 3 പേർ അറസ്റ്റിൽ

ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ക്ലാസില്‍ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു

വിവാദ ദിവസം, അവസാന പിരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകര്‍ സ്‌കൂളിലെ മൈക്കില്‍ അനൗണ്‍സ്‌മെന്‌റ് നടത്തിയിരുന്നു. തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികള്‍ അജയിന് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ, ഡോളി എന്നിവര്‍ ചൂരല് കൊണ്ട് മര്‍ദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്‌തെന്ന് ബന്ധുക്കള് ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് ആത്ഹത്യയെന്നും ആരോപണമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button