ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന് കാരണം ശബരിമല വിഷയം തന്നെയെന്ന് തുറന്നു പറഞ്ഞ് സിപിഐ.
ശബരിമലയിലെ സുപ്രീംകോടതി വിധി കൈകാര്യം ചെയ്തതിലെ പാളിച്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിക്കിടയാക്കിയതിന് കാരണം എന്ന് സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. ദേശീയ കൗൺസിലിൽ ജനൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇടത് സര്‍ക്കാര്‍ ശബരിമലയിൽ ബലപ്രയോഗം നടത്തിയെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടായെന്നും സിപിഐ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്.
തുടർച്ചയായി സിപിഐ വോട്ട് കുറയുന്നത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളുടെ പുനരേകീകരണത്തെ കുറിച്ച് ആലോചനകൾ നടക്കണമെന്നും സിപിഐ വിലയിരുത്തുന്നു. കോൺഗ്രസ് അധ്യക്ഷനായിരിക്കെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയത് ദേശീയ തലത്തിൽ തെറ്റായ സന്ദേശം നൽകിയെന്നാണ് സിപിഐ കരുതുന്നത്. പരമ്പരാഗതമായി പാർട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾ പോലും ചോർന്നതിൻറെ കാരണം ശബരിമല തന്നെയാണെന്നാണ് നേതൃത്വം കരുതുന്നത്.
Post Your Comments