KeralaLatest NewsIndia

‘ആർ എസ്എസിന് എന്ത് വിവരമാണ് ചോർത്തിക്കൊടുത്തത്? ആർ എസ്എസ് എന്താ ഇന്ത്യക്കാരല്ലേ?’ മുഖ്യമന്ത്രിയോട് മുൻ ഡിജിപി ജേക്കബ് തോമസ്

ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്‌എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. ആര്‍.എസ്.എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.കൊച്ചിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഗുരൂപൂജ ഗുരു ദക്ഷിണ മഹോല്‍സവത്തില്‍ പങ്കെടുക്കവേയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയില്‍ ആര്‍എസ്‌എസുകാര്‍ക്ക് പൊലീസുകാര്‍ വിവരം ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തില്‍ സംസാരിച്ചത്. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലന്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലന്‍ ശാഖകളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button