![Nite Riders](/wp-content/uploads/2019/07/nite-riders.jpg)
ന്യൂ ഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ പരിശീലന തലപ്പത്ത് അഴിച്ചുപണികൾ പൂർത്തിയായി. നിലവിലെ ഇംഗ്ലണ്ട് പരിശീ ലകനും മുൻപ് രണ്ട് വട്ടം കൊൽക്കത്തയെ ചാമ്പ്യന്മാരുമാക്കിയ ട്രെവർ ബെയ്‌ലിസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായി തിരികെയെത്തുന്നു.
നിലവിലെ മുഖ്യ പരിശീലകന്‍ ജാക്വിസ് കാല്ലിസ്, അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് എന്നിവരുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ടീം ബെയ്‌ലിസിനെ തിരികെ ടീമിന്റെ കോച്ചായി എത്തിക്കുന്നത്. മുഖ്യ പരിശീലകനായാണ് ബെയ്‌ലിസിൻ്റെ വരവ്. ബെയ്‌ലിസിനൊപ്പം ബാറ്റിംഗ് കോച്ചായി മുൻ താരം ബ്രണ്ടൻ മക്കല്ലവും എത്തും. കൊല്‍ക്കത്തയുടെ മുന്‍ താരം കൂടിയായ മെക്കല്ലത്തിന്റേയും ടീമിലേക്കുള്ള തിരിച്ചുവരവാണ് ഇത്.
രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ് നൈറ്റ് റൈഡേഴ്‌സ്. ബെയ്‌ലിസ് പരിശീലകനായിരുന്ന കാലയളവിൽ 2012, 2014 വർഷങ്ങളിലായിരുന്നു കിരീടം. പിന്നീടുള്ള സീസണുകളില്‍ കൊല്‍ക്കത്ത ടീമിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല.
Post Your Comments