അയര്‍ലന്‍ഡ്: ജൂലൈ 24-ന് നടക്കുന്ന അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടത്തിനായുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു.
ലോർഡ്സിൽ ആണ് മത്സരം. ഇംഗ്ലണ്ടിനെതിരെയുള്ള അയർലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരം ആണിത്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഈ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജേസണ്‍ റോയ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഓസ്ട്രേലിയക്കെതിരെയുള്ള ആഷസ് ടെസ്റ്റിന് മുന്നോടിയായുള്ള ടെസ്റ്റ് മത്സരമാണിത്.
ജോ റൂട്ട്, മൊയിൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ,സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, സാം കുറാൻ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ജാക്ക് ലീച്ച്, ജേസൺ റോയ്, ഒല്ലി സ്റ്റോൺ, ക്രിസ് വോക്സ്, ഇവരാണ് ഇംഗ്ലണ്ട് ടീം അംഗങ്ങൾ.
Post Your Comments