തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. അതേസമയം വിസിയെ കൂടാതെ
പിഎസ്സി ചെയര്‍മാനേയും ഗവര്‍ണര്‍ രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താനാണ് പി.എസ്.സി ചെയര്‍മാനോട് പറഞ്ഞിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കേളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്ര്തികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നത് വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ്. ഈ വിഷയത്തില്‍ വ്യക്ത നേടാനാണ് പിഎസ്സി ചെയര്‍മാനെ ഗവര്‍ണര്‍ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.
Post Your Comments