Latest NewsKeralaNews

ആരു വിചാരിച്ചാലും ചട്ടങ്ങൾ മാറ്റാനാകില്ല, മറ്റുള്ളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കരുത്; പിഎസ്‌സി ചെയർമാൻ

തിരുവനന്തപുരം: മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർഥി ആഗ്രഹിക്കരുതെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സി.ക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും ആരുവിചാരിച്ചാലും അത് മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നത് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍

‘യൂണിഫോം, പോലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരുവർഷം കഴിഞ്ഞാൽ മൂന്നുവർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്നനിലവാരം പുലർത്തുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു, അത് കഴിയുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരു വർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്ക് മാത്രമെ നീട്ടാൻ കഴിയൂ. ഏറ്റവും കൂടുതലായി മൂന്നു വർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂവെന്നും 1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്‌സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം വിശദമാക്കി. കാലങ്ങളായി പിഎസ്‌സി ജനറൽ വിഭാഗത്തിന് മൂന്നു വർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമ പ്രകാരം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: എന്താണ് ഇ-റുപ്പി, സേഫ്റ്റി ഷുവർ: ബാങ്ക് അക്കൗണ്ട് ഇല്ലാതെ പണം ലഭിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button