CricketLatest News

ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്; ഗൗതം ഗംഭീർ

ന്യൂഡൽഹി: മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി താരങ്ങളിൽ വിശ്വാസമർപ്പിച്ചതുപോലെ, ധോണിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോഴും അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകകപ്പിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്. അദ്ദേഹം ടീമിൽ ആഗ്രഹിച്ചതും യുവതാരങ്ങളെത്തന്നെ. ഇത് യുവതാരങ്ങളെ വളർത്തിയെടുക്കേണ്ട സമയമാണ്. അത് ഋഷഭ് പന്തോ, സഞ്ജു സാംസണോ, ഇഷാൻ കിഷനോ അല്ലെങ്കിൽ മറ്റൊരു വിക്കറ്റ് കീപ്പറോ ആകാം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ കഴിവുണ്ടെന്ന് കരുതുന്ന ആരായാലും അവസരം ഉറപ്പാക്കണമെന്നും ഗംഭീർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button