തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ്അക്രമത്തില് പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് ധര്‍ണ്ണ നടത്തും. ഇതിന് പുറമെ വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി, പൊലീസ് അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും ധര്‍ണ്ണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് യു.ഡി.എഫ് നിയമസഭ കക്ഷി നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.
അതേസമയം യൂണിവേഴ്സിറ്റി കോളെജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരെയാണ് കോളേജില്‍ എത്തിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. എന്നാല്‍ കോളേജ് വീണ്ടും തുറക്കും മുന്‍പ് ക്യാംപസില്‍ സമ്പൂര്‍ണ അഴിച്ചു പണി നടത്തുകയാണ് സര്‍ക്കാര്‍. കോളേജിലെ പുതിയ പ്രിന്‍സിപ്പളായി തൃശ്ശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ സി.സി ബാബുവിനെ നിയമിച്ചു. ആറ് സ്പെഷ്യല്‍ ഗ്രേഡ് കോളജുകളില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചതിന്റെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Post Your Comments