KeralaLatest News

നേതാക്കള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ വ്യാജമാണെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: അനുമതി വാങ്ങാതെ കോളേജിന് പുറത്തുപോയ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് എസ്.എഫ.ഐ രംഗത്തെത്തിയിരിക്കുകയാണ്.

ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തിയെന്ന രീതിയിലാണ് ഈ സന്ദേശം പ്രചരിച്ചിരുന്നത്. കോളേജിന് പുറത്ത് പോകണമെങ്കില്‍ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ അനുമതി വാങ്ങണമെന്നായിരുന്നു നിബന്ധന. അദ്ധ്യാപകരുടെ അനുമതി വാങ്ങിയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നുണ്ടെങ്കിലും നേതാക്കള്‍ ഇത് അംഗീകരിക്കുന്നില്ല. നേതാക്കള്‍ അസഭ്യമായ ഭാഷ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ ശബ്ദരേഖ വ്യാജമാണെന്നും ആര്‍ട്‌സ് കോളേജില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും എസ്. എഫ്.ഐ ജില്ലാ പ്രസിഡന്റെ ജെ.ജെ അഭിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു ശബ്ദരേഖ പ്രചരിച്ചത്. ഇത് വ്യാജമായി തയ്യാറാക്കിയതാണെന്ന് സംശയമുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button