Latest NewsKerala

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കഴിഞ്ഞ കഴിഞ്ഞ മൂന്നു ദിവസമായി പലതവണയായി പ്രശ്‌നത്തില്‍ ഇടപെട്ട് വരികയാണെന്നും, കോളേജിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് നല്ലകാര്യമല്ല. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സിലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ സംഘടനാപ്രതിനിധികളും എല്ലാമായി കൂടിക്കാഴ്ച നടത്തിയെന്നും, പ്രശ്‌നങ്ങള്‍ അധികം വൈകാതെ ഒത്തുതീരുമെന്നും പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button